ഇ​ത​രസം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം നൽകും: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി
Wednesday, November 13, 2019 12:57 AM IST
മു​ക്കം: അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള അ​ഗ​തി​ക​ൾ​ക്കും അ​നാ​ഥ​ക​ൾ​ക്കും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠി​ക്കാ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി.​
ഇ​തി​നായി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ക്കം ഓ​ർ​ഫ​നേ​ജ് കാന്പ​സി​ൽ വ​യ​ലി​ൽ വീ​രാ​ൻ കു​ട്ടി ഹാ​ജി മെ​മ്മോ​റി​യ​ൽ വ​നി​ത ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ഉദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​ർ​ഫ​നേ​ജി​ന് അ​നു​കൂ​ല​മാ​യി സിബിഐ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ക്കം ഓ​ർ​ഫ​നേ​ജ് പ്ര​സി​ഡ​ന്‍റ് വി.​ഉ​മ​ർ​കോ​യ ഹാ​ജി അ​ധ്യ​ക്ഷം വ​ഹി​ച്ചു. മു​ക്കം മു​സ്ലിം ഓ​ർ​ഫ​നേ​ജ് ക​മ്മ​റ്റി​ക്കു വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ.​മോ​യി മോ​ൻ ഹാ​ജി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.