താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ം തു​ട​ങ്ങി
Tuesday, November 12, 2019 12:27 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഈ​ങ്ങാ​പ്പു​ഴ എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന ക​ലോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
42 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ 20 വേ​ദി​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​ക്കും. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി എ​ഇ​ഒ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ഡി. ജോ​സ​ഫ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഇ. ജ​ലീ​ല്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന ബ​ഷീ​ര്‍, മു​ത്തു അ​ബ്ദു​സ്സ​ലാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ബേ​ബി ജോ​ണ്‍, എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.