ജി​ല്ലാ വോ​ളി: വി​ന്നേ​ഴ്സ് നാ​ദാ​പു​രം ജേ​താ​ക്ക​ൾ
Tuesday, November 12, 2019 12:27 AM IST
വ​ട​ക​ര: ജി​ല്ലാ സീ​നി​യ​ർ ലീ​ഗ് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ വ​ട​ക​ര മേ​ഖ​ലാ മ​ത്സ​ര​ത്തി​ൽ വി​ന്നേ​ഴ്സ് നാ​ദാ​പു​രം ജേ​താ​ക്ക​ളാ​യി. വ​ട​ക​ര ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കു ജ്യൂ​പ്പി​റ്റ​ർ മ​ണി​യൂ​രി​നെ​യാ​ണ് ഇ​വ​ർ തോ​ൽ​പി​ച്ച​ത്.
വ​ട​ക​ര മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കു പു​റ​മെ ബ്ര​ദേ​ഴ്സ് ഓ​ർ​ക്കാ​ട്ടേ​രി, ബ്ര​ദേ​ഴ്സ് വാ​ണി​മേ​ൽ എ​ന്നീ ടീ​മു​ക​ളും ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. സ​മാ​പ​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ വി. ​വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. മൊ​യ്തീ​ൻ കോ​യ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന സോ​ഫ്റ്റ് ബോ​ൾ താ​രം കൃ​ഷ്ണ ന​ന്ദ, സം​സ്ഥാ​ന ബാ​സ്ക​റ്റ്ബോ​ൾ താ​രം ദേ​വ ന​ന്ദ എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. സ​ർ​വീ​സ​സ് കോ​ച്ച് ശ്രീ​ജി​ത്ത്, രാ​ജ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​കെ. പ്രേ​മ​ൻ, ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​പി. മു​സ്ത​ഫ, എം.​സി. സു​രേ​ഷ്, ബ​ഷീ​ർ പ​ട്ടാ​ര, കെ.​കെ. ശ്രീ​ധ​ര​ൻ, കെ. ​പ്ര​ദീ​പ​ൻ, സി.​വി. വി​ജ​യ​ൻ, എം.​സി. സു​രേ​ഷ്, അ​ബ്ദു​ൾ മ​ജീ​ദ്, പി.​കെ. വി​ജ​യ​ൻ, സി.​സി. അ​ബ്ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.