മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, November 12, 2019 12:25 AM IST
നാ​ദാ​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ണി​മേ​ല്‍ കോ​ടി​യൂ​റ സ്വ​ദേ​ശി ഉ​ടു​ക്കോ​ന്‍റ​വി​ടെ സു​ഹൈ​ല്‍ (22)നെ​യാ​ണ് വ​ള​യം എ​സ്ഐ ആ​ര്‍.​സി. ബി​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ വി​ല​ങ്ങാ​ട് ടൗ​ണ്‍ പ​രി​സ​ര​ത്ത് സം​ശ​യാ​സ​പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കണ്ട സു​ഹൈ​ലി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട് ബൈ​ര​ക്കു​പ്പ​യി​ല്‍ നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​രി​ക​യാ​യി​രു​ന്നു പ്ര​തി.
ഇ​തി​നി​ടെ പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​ട്ടോ​ര്‍ ബൈ​ക്കി​ന്‍റെ പി​ന്‍ ഭാ​ഗ​ത്തെ ന​മ്പ​ര്‍ ചു​ര​ണ്ടി മാ​റ്റി​യ​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ക്കു​ക​യുമാ​യി​രു​ന്നു.
തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ല്‍ 18 ഡി 4892 ​ന​മ്പ​ര്‍ ബൈ​ക്ക് വ​ട​ക​ര​യി​ല്‍ നി​ന്ന് ഒ​രു മാ​സം മു​മ്പ് മോ​ഷ​ണം പോ​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.