കു​ടിവെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്നു പ​രാ​തി
Monday, November 11, 2019 12:39 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വി.​കെ. റോ​ഡി​ൽ ചാ​ലു​പ​റ​മ്പ്, വ​ര​യാ​ല​ൻ​ക​ണ്ടി കോ​ള​നി​വാ​സി​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കു​ടിവെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്നു പ​രാ​തി. വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നും പ​മ്പു ചെ​യ്യു​ന്ന കു​ടി​വെ​ള്ള​മാ​ണ് ഈ ​ഭാ​ഗ​ത്ത് മി​ക്ക വീ​ട്ടു​കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ല പ്രാ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടില്ല. ത​ക​രാ​ർ ക​ണ്ടു പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് പ​തി​വാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ൽ​പ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​കു​ടി​വെ​ള്ള പ്ര​ശ്നം എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ ത​ക​രാ​ർ ക​ണ്ടു പി​ടി​ച്ച് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.