പ​തി​നൊ​ന്നാം ശ​മ്പ​ള ക​മ്മീ​ഷ​ൻ നി​ർ​ത്ത​ലാ​ക്ക​ണമെന്ന്
Monday, November 11, 2019 12:39 AM IST
തി​രു​വ​മ്പാ​ടി: പ​തി​നൊ​ന്നാം ശ​മ്പ​ള ക​മ്മീ​ഷ​നെ പി​രി​ച്ചു​വി​ട്ടു കൊ​ണ്ട് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, മ​റ്റു തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രു​ടെ ജീ​വി​ത നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ഒ​രു ക​മ്മീ​ഷ​നെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കാ​ൻ സർക്കാർ ത​യാ​റാ​ക​ണ​മെ​ന്ന് ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രെ​യും ക​ർ​ഷ​ക​രേ​യും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്നാ​ട്ടി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യും ഭ​ര​ണം ന​ട​ത്താ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും ര​ണ്ടു​ത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കു​ന്ന ഇ​ന്ന​ത്തെ ഭ​ര​ണ രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും എ​ഫ്ആ​ർ​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ത​ട​ത്തി​ൽ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജെ​യിം​സ് മ​റ്റ​ത്തി​ൽ, സേ​വ്യ​ർ കി​ഴ​ക്കേ കു​ന്നേ​ൽ, രാ​ജു, ഗോ​വി​ന്ദ​സ്വാ​മി, അ​ല​ക്സാ​ണ്ട​ർ, പോ​ൾ, ജോ​ർ​ജ്ജ് കൊ​ള​ക്കാ​ട്, ജോ​സ് മു​ള്ള​നാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.