കി​ഡ്‌​സ് ഫു​ട്ബോ​ള്‍ ഫെ​സ്റ്റ്: സാ​ക് ക​ല്ലാ​യി ചാന്പ്യ​ന്‍ന്മാർ
Monday, November 11, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: ഫു​ട്ബാ​ള്‍ പ്ലെ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കി​ഡ്‌​സ് ഫു​ട്ബാ​ള്‍ ഫെ​സ്റ്റി​ല്‍ സാ​ക് ക​ല്ലാ​യി ചാ​ന്പ്യ​ന്‍​മാ​രാ​യി. ഫൈ​ന​ലി​ല്‍ സാ​ക് കെ​എ​ഫ്ടി​സി റെ​ഡി​നെ ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​. സാ​ക് ക​ല്ലാ​യി​ക്ക് വേ​ണ്ടി ജ​യ്ഷീ​ര്‍ ഹാ​ട്രി​ക് ഗോ​ളു​ക​ളും സാ​ബി​ക് ഒ​ന്നും ഗോ​ളു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്തു. കെ​എ​ഫ്ടി​സി​ക്ക് വേ​ണ്ടി അ​ബ്‌​സ​ര്‍ ഗോ​ള്‍ നേ​ടി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി സാ​ക് ക​ല്ലാ​യി​യു​ടെ ഫാ​രി​ഷി​നേ​യും ന​ല്ല ഗോ​ള്‍​കീ​പ്പ​റാ​യി ഓ​റ​ഞ്ച് ഫു​ട്ബോ​ള്‍ സ്‌​കൂ​ളി​ലെ സം​പ്രീ​തി​നേ​യും ടോ​പ് സ്‌​കോ​റ​റാ​യി സാ​ക് ക​ല്ലാ​യി​യു​ടെ ജ​യ്ഷീ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ള്‍​ക്ക് സ​ന്തോ​ഷ് ട്രോ​ഫി താ​രം ലി​യോ​ണ്‍ അ​ഗ​സ്റ്റി​ന്‍ ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. സി. ​ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. സേ​തു​മാ​ധ​വ​ന്‍, പ്രേം​നാ​ഥ് ഫി​ലി​പ്പ്, ബാ​ല​കൃ​ഷ്ണ​ന്‍, അ​മ​ര്‍​നാ​ഥ്, കെ.​വി. ശം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.