ചെ​ള്ള് ശ​ല്യം രൂ​ക്ഷം; പൊ​റു​തിമു​ട്ടി മ​ല​യോ​ര​വാ​സി​ക​ള്‍
Monday, November 11, 2019 12:39 AM IST
നാ​ദാ​പു​രം: കാ​ട്ട് പ​ന്നി​ക​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന ചെ​ള്ളു​ക​ള്‍ മ​ല​യോ​ര​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. നേ​ര​ത്തെ ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ മാ​ത്രം ക​ണ്ട് വ​രു​ന്ന ചെ​ള്ളു​ക​ള്‍ മ​ല​യോ​ര മേ​ഖ​ല​യി​ലാ​കെ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ടു​ത്ത പ്ര​തി സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ള​മ്പ, ക​ണ്ടി​വാ​തു​ക്ക​ല്‍, ചി​റ്റാ​രി. ആ​യോ​ട്,വാ​ഴ​മ​ല.​വ​ള​യ​ലാ​യി മേ​ഖ​ല​ക​ളി​ലാ​ണ് ചെ​ള്ള് ശ​ല്യം രൂ​ക്ഷ​മാ​യ​ത്. വീ​ടു​ക​ള്‍​ക്ക് ഉ​ള്ളി​ലും, ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളി​ല്‍ വ​രെ ചെ​ള്ളു​ക​ളെ ക​ണ്ട് തു​ട​ങ്ങി.
ക​ര്‍​ഷ​ക​രെ​യും ചെ​ള്ള് ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണ്. വ​ന മേ​ഖ​ല​യി​ല്‍ നി​ന്ന് പ​ന്നി​ക​ളും മ​റ്റും നാ​ട്ടി​ലി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യ​ത്. പ​ന്നി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് സ​സ്യ​ങ്ങ​ളി​ലേ​ക്ക് വീ​ഴു​ന്ന ചെ​ള്ളു​ക​ള്‍ മ​നു​ഷ്യ​ര്‍ ക​ട​ന്ന് പോ​കു​മ്പോ​ള്‍ ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
പി​ന്നീ​ട് ചെ​ള്ളു​ക​ള്‍ രോ​മ​ക്കു​ഴി​ക​ളി​ലും, മു​റി​വു​ക​ളി​ല്‍ കൂ​ടെ​യും ശ​രീ​ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ചെ​ള്ളു​ക​ള്‍ ക​യ​റി​യ ശ​രീ​ര ഭാ​ഗ​ത്ത് ക​ടു​ത്ത വേ​ദ​ന​യും പി​ന്നീ​ട് പ​ഴു​ത്ത് വ്ര​ണ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു.
ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​രാ​ണ് ആശുപ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ ക​യ​റു​ന്ന ചെ​ള്ളു​ക​ളെ തി​രി​ച്ച​റി​യാ​നും, എ​ടു​ത്ത് മാ​റ്റാ​നും ബു​ദ്ധി​മു​ട്ടാ​ണ്.
മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട് എ​ടു​ത്ത് ക​ള​യു​ക​യാ​ണ് പ​തി​വ്.
പ​ല ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ചെ​ള്ളി​നെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന​റി​യാ​തെ വ​യ​ലു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.