സ്‌​നേ​ഹ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ഇ​ന്ന്
Monday, November 11, 2019 12:39 AM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ കൂ​ത്താ​ളി​യി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി മാ​ധ​വ​ന്‍റെ കു​ടും​ബ​ത്തി​ന് ഓ​ള്‍ കേ​ര​ള റീ​ട്ട​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന സ്‌​നേ​ഹ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ഇ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ര്‍ നി​ര്‍​വഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന​ത്. ഷോ​പ്പ് ഭാ​ര്യ ച​ന്ദ്രി​ക​യു​ടെ പേ​രി​ല്‍ താ​ല്കാ​ലി​ക​മാ​യി ന​ട​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ല​കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​പ​വി​ത്ര​ന്‍, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. കൃ​ഷ്ണ​ന്‍, മാ​ധ​വ​ന്‍ കു​ടും​ബ സ​ഹാ​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​സി. അ​ബ്ദു​ള്‍​ഖാ​ദ​ര്‍, ഖ​ജാ​ന്‍​ജി സി. ​റ​ഫീ​ഖ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.