ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Monday, November 11, 2019 12:37 AM IST
നാ​ദാ​പു​രം: വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി സേ​തു​രാ​മ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.
അ​മ്പ​തോ​ളം ബൈ​ക്കു​ക​ളും, നാ​ല് ഓ​ട്ടോ​റി​ക്ഷ, ര​ണ്ട് ടി​പ്പ​ർ ലോ​റി, തു​ട​ങ്ങി നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ണ്ട് വ​ന്ന​താ​ണ്.
വാ​ഹ​നാ​പ​ക​ടം, അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത്, അ​ബ്കാ​രി കേ​സ്, മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​വ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ് സ്റ്റേ​ഷ​നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
പ​ല കേ​സു​ക​ളി​ലും പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​സ്ഥ​ർ പി​ഴ​യ​ട​ച്ച് കൊ​ണ്ടു പോ​കാ​ത്ത​തി​നാ​ലാ​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മ​ഴ​യും വെ​യി​ലു​മേ​റ്റ് തു​രു​മ്പ് പി​ടി​ച്ച നി​ല​യി​ലാ​ണ്.​പ​ല​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​ണ്.
വാ​ഹ​ന​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​ത് മൂ​ലം സ്റ്റേ​ഷ​നി​ലെ സൗ​ക​ര്യ​ങ്ങ​ളി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്.​ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ സ്റ്റേ​ഷ​ൻ വ​ള​പ്പ് വൃ​ത്തി​യാ​കു​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ് പോ​ലീ​സ്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​ട​മ​സ്ഥ​ർ ഹാ​ജ​രാ​കാ​ത്ത വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നാ​ണ് നീ​ക്കം.