ബാ​ല​സ​ഭ കൃ​ഷി രം​ഗ​ത്തേ​ക്ക്
Monday, November 11, 2019 12:37 AM IST
താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ​ മി​ഷ​ന്‍ ന​ട​ത്തു​ന്ന ബാ​ല​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ ബാ​ല​സ​ഭ കു​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ബാ​ല കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​യ​മ്മ മാ​ണി നി​ര്‍​വഹി​ച്ചു. സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ല സ​ണ്ണി, ലീ​ന സെ​ബാ​സ്റ്റ്യ​ന്‍ ബാ​ല​സ​ഭ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ന്‍ കെ ​സ​ണ്ണി, ആ​ശ രാ​ജേ​ഷ്, അ​മ​ല്‍​ബാ​ബു, ഡെ​ന്നി​തോ​മ​സ്, ആ​തി​ര ആ​ന​ന്ദ​ന്‍, അ​ന്‍​ഷി​ന ഫെ​ബി​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ള്‍ കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തി​നാ​യാ​ണ് ബാ​ല സ​ഭ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ വാ​ര്‍​ഡി​ലും ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ണ്ടു സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും കൃ​ഷി​യി​റ​ക്കു​ന്ന​ത്. വി​ത്തും മ​റ്റ​നു​ബ​ന്ധ സ​ഹാ​യ​ങ്ങ​ളും സി​ഡി​എ​സും എ​ഡി​എ​സും ന​ല്‍​കും. നി​ലം ഒ​രു​ക്ക​ല്‍, കൃ​ഷി​പ​രി​പാ​ല​നം എ​ന്നി​വ പൂ​ര്‍​ണ​മാ​യും കു​ട്ടി​ക​ള്‍ ത​ന്നെ ചെ​യ്യും.
കു​പ്പാ​യ​ക്കോ​ട് വാ​ര്‍​ഡി​ലെ യു​വ​ശ​ക്തി, പൂ​മൊ​ട്ട്, ബ​ട്ട​ര്‍​ഫ്‌​ലൈ എ​ന്നീ ബാ​ല സ​ഭ​ക​ളി​ലെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് കൃ​ഷി ചെ​യ്യു​ന്ന​ത്. പ​യ​ര്‍, ചീ​ര, മു​ള​ക്, വെ​ണ്ട എ​ന്നീ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്.