റോ​ഡ് നിർമണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി ക​രാ​റു​കാ​ര​ൻ മു​ങ്ങി
Monday, November 11, 2019 12:37 AM IST
മു​ക്കം: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ലാ​ഭ​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പോ​യ​തോ​ടെ പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ർ. നോ​ർ​ത്ത് കാ​ര​ശേരി - കൂ​ട​ര​ഞ്ഞി റോ​ഡി​ൽ കാ​ര​ശേ​രി ജ​ംഗ്ഷ​നി​ൽ ന​ട​ന്നു വ​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ക​രാ​റു​കാ​ര​ൻ പാ​ത വ​ഴി​യി​ലി​ട്ട് പോ​യ​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ച നി​ല​യി​ലാ​ണ്.
കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ര​ശേരി ജം​ഗ്ഷ​നി​ലെ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്തി റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​യ്ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​തെ, താ​ത്കാ​ലി​ക പ​രി​ഹാ​ര​മെ​ന്നോ​ണം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കാ​തെ റോ​ഡ് ന​വീ​ക​രി​ച്ചാ​ൽ, ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പെ​ട്ടെ​ന്ന് ഇ​ള​കി​പ്പോ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന്, ഓ​വു​ചാ​ൽ നി​ർ​മി​ച്ച ശേ​ഷ​മേ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കൂ​യെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ക്കി​യ ശേ​ഷം ക​രാ​റു​കാ​ര​ൻ മു​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ക​യും നോ​ർ​ത്ത് കാ​ര​ശേ​രി - കൂ​ട​ര​ഞ്ഞി പാ​ത​യി​ൽ ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലൂ​ടെ നി​ർ​മി​ച്ച താ​ത്കാ​ലി​ക വ​ഴി​യി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​ഴി ക​ട​ന്നു പോ​കാനാവു. നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ദു​രി​തം സ​ഹി​ച്ചി​ട്ടും എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.