വി​വാ​ഹം: ന​ബി ദി​നാ​ഘോ​ഷം മാ​റ്റിവച്ചു
Monday, November 11, 2019 12:37 AM IST
പേ​രാ​മ്പ്ര: തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ ഹൈ​ന്ദ​വ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ വി​വാ​ഹം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​ബി ദി​നാ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റി​വച്ച് പാ​ലേ​രി ഇ​ടി​വെ​ട്ടി മ​ഹ​ല്ല് ക​മ്മി​റ്റി. ഇ​ടി​വെ​ട്ടി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള ച​മ്മം കു​ഴി​യി​ല്‍ ഇ​ന്ദി​ര​യു​ടെ മ​ക​ള്‍ പ്ര​ത്യു​ഷ​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ.
വി​വാ​ഹ​വും ഗൃ​ഹ​പ്ര​വേ​ശ​വും പോ​ലെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ജാ​തി മ​ത ഭേ​ത​മ​ന്യേ ന​ട​ത്താ​റു​ള്ള ഇ​ന്നാ​ട്ടി​ല്‍ ത​ങ്ങ​ളു​ടെ ഒ​രു ചെ​റു​മ​ക​ളു​ടെ വി​വാ​ഹം ഭം​ഗി​യാ​യി ക​ഴി​ക്കാ​ന്‍ വേ​ണ്ടി ന​ബി ദി​നാ​ഘോ​ഷം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വെ​ക്കാ​ന്‍ മ​ഹ​ല്ല് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ന​ബി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താ​റു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​യ ന​ബി ദി​ന റാ​ലി, മ​ധു​ര വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ 17 ലേ​ക്ക് മാ​റ്റി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ​തി​വു​പോ​ലെ നാ​ട്ടി​ലെ ഏല്ലാവരും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ 11 നും 12 ​നും ഇ​ട​യി​ലു​ള്ള ശു​ഭ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ആ​ര്‍​മി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ച​ങ്ങ​രോ​ത്ത് കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ വി​നു പ്ര​സാ​ദ് പ്ര​ത്യു​ഷ​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി ചാ​ര്‍​ത്തി.