പ​ച്ചത്തുരുത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു
Monday, November 11, 2019 12:37 AM IST
മ​രു​തോ​ങ്ക​ര: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ടു​ക്ക​ത്ത് പു​ഴ​യോ​ര​ത്തു​ള്ള ചെ​റു വ​ന​ത്തെ പ​ച്ച​ത്തു​രു​ത്താ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും, പ​ഞ്ചാ​യ​ത്ത്ത​ല ഹ​രി​ത​നി​യ​മാ​വ​ലി പ്ര​ഖ്യാ​പ​ന​വും പു​ഴ​യോ​ര​ത്തു​വ​ച്ച് ന​ട​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി പു​ഴ​യോ​ര​ത്ത് നീ​ണ്ടു കി​ട​ക്കു​ന്ന വ​ന​ത്തെ സം​ര​ക്ഷി​ത വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. 14ാം വാ​ർ​ഡ് മെം​മ്പ​ർ റം​ല​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ് ഹ​രി​ത​നി​യ​മാ​വ​ലി പ്ര​ഖ്യാ​പ​നം ന​ട​ത്തി.
നി​ല​വി​ൽ വ​ന​ത്തെ സം​ര​ക്ഷി​ച്ചു വ​രു​ന്ന ക​രു​ണ​ൻ ചേ​ട്ട​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. വ്യ​ക്തി​ക​ൾ​ക്ക് വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ ഇ​വി​ടെ വൃ​ക്ഷ​ത്തൈ ന​ടാ​മെ​ന്നും ച​ട​ങ്ങി​ൽ ധാ​ര​ണ​യാ​യി. തു​ട​ർ​ന്ന് പ്ലാ​വി​ൻ തൈ ​ന​ട്ടു കൊ​ണ്ട് പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് ആ​രം​ഭം കു​റി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും, വാ​ർ​ഡ് മെം​മ്പ​ർ​മാ​രും തൈ​ക​ൾ ന​ട്ടു. ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫി​ൽ​സി​യ ലി​ച്ചി തൈ ​ന​ട്ടു കൊ​ണ്ട് പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഭാ​ഗ​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു​രാ​ജ്, വാ​ർ​ഡ് മെം​മ്പ​ർ​മാ​രാ​യ ബി​ബി സ​ജി, ത്രേ​സ്യാ​മ്മ, ബീ​ന ആ​ല​ക്ക​ൽ, നി​ഷ കൊ​ല്ലി​യി​ൽ, കൃ​ഷി ഓ​ഫീ​സ​ർ വി.​എം. ര​മ്യ രാ​ജ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ വൈ. ​പി. കീ​ർ​ത്ത​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഐ​ആ​ർ​ടി​സി പ്ര​തി​നി​ധി ആ​ര്യ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ആ​ർ.​പി. ശ​ശീ​ന്ദ്ര​ൻ, തൊ​ഴി​ലു​റ​പ്പ് പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത​ക​ർ​മ സേ​നാo​ഗ​ങ്ങ​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.