കു​റ​ഞ്ഞ ചെല​വി​ൽ യാ​ത്രാ തോ​ണി​ക​ൾ നി​ർ​മി​ച്ച് മാ​വൂ​രി​ലെ പ്ര​വീ​ണും പ്ര​മോ​ദും
Monday, November 11, 2019 12:37 AM IST
മു​ക്കം: കേ​ര​ള​ത്തി​ൽ പ്ര​ള​യം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി വി​ത​യ്ക്കു​മ്പോ​ൾ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വ​ന്ത​മാ​യി തോ​ണി എ​ന്ന ആ​ശ​യ​ത്തി​ന് പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണ്. പ്ര​ള​യ സ​മ​യ​ത്ത് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ പ​ല​പ്പോ​ഴും ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും നേ​രി​ട്ട് അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ മ​ണ​ൽ തോ​ണി​ക​ളും മ​റ്റും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​ന്‍റെ ല​ഭ്യ​ത​യും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന തോ​ണി​യു​ടെ നി​ർ​മ്മാ​ണ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ വ്യ​ത്യ​സ്ത​രാ​കു​ന്ന​ത്. ക​ണ്ണി​പ​റ​മ്പ് തെ​ങ്ങി​ല​ക്ക​ട​വ് എ​ള​മ്പി​ലാ​ങ്കു​ഴി പ്ര​മോ​ദ് കു​മാ​റും, കൊ​ല്ല​റ​ക്ക​ൽ പ്ര​വീ​ൺ കു​മാ​റും വ​ള​രെ മു​ൻ​മ്പേ ത​ന്നെ തോ​ണി നി​ർ​മ്മാ​ണ​ത്തി​ൽ പ​രി​ജ​യ സ​മ്പ​ന്ന​രാ​ണ്.

ഫൈ​ബ​റും മ​ര​വും ചേ​ർ​ത്ത് ഇ​വ​ർ ഉ​ണ്ടാ​ക്കു​ന്ന തോ​ണി​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി വ​രി​ക​യാ​ണ്. 18 അ​ടി നീ​ള​വും മൂ​ന്ന​ടി വീ​തി​യി​ലു​മു​ള്ള തോ​ണി​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ണ്ടി ഇ​വ​ർ പ​ണി​യു​ന്ന​ത്. ആ​റ് പേ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന വി​ധ​മാ​ണ് ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ഭാ​രം കു​റ​വു​ള്ള തോ​ണി ആ​യ​തി​നാ​ൽ ഒ​രു സ്ഥ​ല​ത്ത് നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് എ​ത്തി​ക്കാ​നും എ​ളു​പ്പ​മാ​ണ്. 38,000 രൂ​പ​യാ​ണ് ഒ​രു തോ​ണി​യു​ടെ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് വ​രു​ന്ന​ത്. പു​ഴ​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഉ​പ​യോ​ഗം ക​ഴി​ഞ്ഞു ക​ര​യി​ൽ വ​ച്ചാ​ലും തോ​ണി​ക്ക് കേ​ടു​പാ​ടു​ക​ളൊ​ന്നും പ​റ്റി​ല്ല. മ​ര​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യ​വും കൂ​ടി​യ ചെ​ല​വും കാ​ര​ണം മ​രം കൊ​ണ്ടു​ണ്ടാ​ക്കു​ന്ന തോ​ണി നി​ർ​മാ​ണം ഇ​ന്ന് ഏ​റെ പ്ര​യാ​സ​മാ​ണ്.

മാ​ത്ര​മ​ല്ല വ​ർ​ഷം​തോ​റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും ന​ല്ല ചെ​ല​വ് വ​രും. എ​ന്നാ​ൽ, ഇ​വ​ർ ഉ​ണ്ടാ​ക്കു​ന്ന ഫൈ​ബ​ർ തോ​ണി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ചെ​റു പു​ഴ​യു​ടെ തീ​ര​ത്ത് വ​ച്ചാ​ണ് നി​ല​വി​ൽ തോ​ണി ഉ​ണ്ടാ​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക് ഇ​ത്ത​രം തോ​ണി ഉ​ണ്ടാ​ക്കി ന​ൽ​കി​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ബോ​ട്ട് നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ പ​രി​ച​യ​മു​ള്ള പ്ര​മോ​ദ് കു​മാ​ർ തോ​ണി ഉ​ണ്ടാ​ക്കാ​നു​ള്ള അ​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് നാ​ട്ടി​ൽ ഫൈ​ബ​ർ തോ​ണി ഉ​ണ്ടാ​ക്കി തു​ട​ങ്ങി​യ​ത്.