ചെ​ങ്ങോ​ടു​മ​ല​യെ സം​ര​ക്ഷി​ക്കണം: സം​ര​ക്ഷ വ​ല​യം 29ന്
Sunday, November 10, 2019 12:08 AM IST
പേ​രാ​മ്പ്ര: ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​ങ്ങോ​ടു​മ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി 29 ന് ​കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ​ർ​വ്വ​ക​ക്ഷി​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ​വ​ല​യം തീ​ർ​ക്കു​ന്നു. കൂ​ട്ടാ​ലി​ട - ന​ര​യം​കു​ളം - പു​ളി​യോ​ട്ട് മു​ക്ക് - മൂ​ലാ​ട് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 11 കി​ലോ​മീ​റ്റ​റി​ൽ പ​തി​നാ​യി​രം ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​നു​ഷ്യ വ​ല​യം തീ​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം 12 ന് 3. 30 ​ന് അ​വി​ട​ന​ല്ലൂ​ർ എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും.

സ​ർ​വക​ക്ഷി യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലു​ശേരി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​ൻ, സ്റ്റാ​ന്‍ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഹ​മീ​ദ്, ക​ല്പ​ക​ശ്ശേ​രി ജ​യ​രാ​ജ​ൻ, പി.​കെ. ഗം​ഗാ​ധ​ര​ൻ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, എം.​കെ. അ​ബ്ദു​ൾ സ​മ​ദ്, ടി. ​ഷാ​ജു, ടി.​എം. കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.