സ്ഥി​രം അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന്
Sunday, November 10, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടം​പൊ​യി​ൽ ജി​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന അ​ധ്യാ​പ​ക​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ലം മാ​റ്റം വാ​ങ്ങി പോ​വു​ക​യോ ലീ​വ് എ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ് നാ​ളു​ക​ളാ​യി തു​ട​രു​ന്ന​ത്. ഇ​തു​മൂ​ലം സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്നു.

മ​ല​യോ​ര മേ​ഖല​യി​ലെ പ്ര​മു​ഖ സ്കൂ​ളാ​യ ജി​എ​ൽ​പി​എ​സി​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ പ്ര​ശ്ന​മാ​യ​തി​നാ​ൽ സ്ഥി​രം അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് കൂ​ട​ര​ഞ്ഞി ന​വ​ത​രം​ഗം ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ജി വേ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി പു​റ​ക്കാ​ട്ട്, വി​ജ​യ​ൻ കൂ​ട​ര​ഞ്ഞി, ജെ​യിം​സ് പ​ന​ക്ക​ച്ചാ​ൽ, വി ​വി​നോ​ദ്, എം ​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.