അ​യോ​ധ്യാ വി​ധി: പോ​ലീ​സ് സു​ര​ക്ഷ തു​ട​രു​ന്നു
Sunday, November 10, 2019 12:07 AM IST
കോ​ഴി​ക്കോ​ട്: അ​യോ​ധ്യാ​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ തു​ട​രു​ന്നു. ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് , റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​സി.​ക​മ്മീ​ഷ​ണ​ര്‍, ഡി​വൈ​എ​സ്പി​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​കൊ​ണ്ടാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.

ഇ​തി​നു പു​റ​മേ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇന്‍റലി​ജ​ന്‍​സ് മേ​ധാ​വി വി​നോ​ദ്കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് റേ​ഞ്ച് എ​സ്പി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ജി​ല്ല​യി​ല്‍ അ​ഞ്ച് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് അ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സാം​ബ​ശി​വ റാ​വു ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഗ്രാ​നേ​ഡും ക​ണ്ണീര്‍ വാ​ത​ക​ഷെ​ല്ലു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ എ​ട്ട് അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കാ​ണ് ചു​മ​ത​ല ന​ല്‍​കി​യ​ത്. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം 32 പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ , മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡ്, കെ​എ​സ്ആ​ര്‍​ടി​സി, പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ്സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ മി​ഠാ​യി​ത്തെ​രു​വ്, മാ​നാ​ഞ്ചി​റ, സ​രോ​വ​രം തു​ട​ങ്ങി തി​ര​ക്കേ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ലും മാ​ളു​ക​ള്‍, വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ള്‍ , ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​ന്‍റിലി​ജ​ന്‍​സി​ന്‍റെ നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു​ണ്ട്. മാ​റാ​ട്, പു​തി​യാ​പ്പ, വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​ര്‍, ബേ​പ്പൂ​ര്‍ തു​റ​മു​ഖം, തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു. ഇ​തി​ന് പു​റ​മേ പ്ര​ശ്ന​ബാ​ധി​ത​മേ​ഖ​ല​യി​ലും പോ​ലീ​സ് പ്ര​ത്യേ​കം സു​ര​ക്ഷ ഒ​രു​ക്കി. വി​ധി​യു​ടെ പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി.

അ​ത​ത് ലോ​ക്ക​ല്‍ പോ​ലീ​സി​ന് പു​റ​മേ ഐ​ജി​യു​ടേ​യും ഡി​ഐ​ജി​യു​ടെ​യും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും രം​ഗ​ത്തു​ണ്ട്. സ്ഥി​രം കു​റ്റ​വാ​ളി​ക​ളേ​യും മ​ത​സ്പ​ര്‍​ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രേ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ജാ​മ്യ​മി​റ​ങ്ങി​യ പ്ര​തി​ക​ളേ​യും പോ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സം​ശ​യ​ക​ര​മാ​യ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സാ​യു​ധ​സേ​ന​യെ ഇ​വി​ടെ വി​ന്യ​സി​പ്പി​ക്കും.