പേ​രാ​മ്പ്ര സ്‌​കൂ​ള്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലായി പ്ര​ഖ്യാ​പ​ിച്ചു
Wednesday, October 23, 2019 12:16 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ പ്ര​ഖ്യാ​പ​ന​വും യു​പി വി​ഭാ​ഗം കംപ്യൂട്ട​ര്‍ ലാ​ബ് ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വഹി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് എ​റ്റ​വും ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണു സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ ക്ലാ​സു​ക​ളി​ലും പ്രൊ​ജ​ക്ടുറു​ക​ളും, ലാ​പ്‌​ടോ​പ്പും ന​ല്‍​കി ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ ആ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മി​ഷ​ന്‍ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പാ​ഠം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക ത​ങ്ക​മ്മ മാ​ത്യൂ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​കെ. പ്ര​മോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മി​നി പൊ​ന്‍​പ​റ, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എ.​കെ. ക​രു​ണാ​ക​ര​ന്‍, സെ​ക്ര​ട്ട​റി അ​ജ​യ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ധ​ന്യ, പ്രി​ന്‍​സി​പ്പൽ എ​സ്.​വി ശ്രീ​ജ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.