നി​ഷേ​ധി​ച്ച പെ​ൻ​ഷ​ൻ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, October 23, 2019 12:14 AM IST
കോ​ഴി​ക്കോ​ട്: മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട​ഞ്ഞ അ​മ്മ​യു​ടെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ കു​ടി​ശി​ക സ​ഹി​തം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​റ്റു പ​ല​ർ​ക്കും വാ​ർ​ഷി​ക വ​രു​മാ​നം നോ​ക്കാ​തെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ശ​ദാ​യം അ​ട​ച്ച​ശേ​ഷം പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​ർ കു​ന്ന​മ്മ​ൽ മീ​ത്ത​ലി​ൽ ദേ​വ​യാ​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ​പ​ദ്ധ​തി​യി​ൽ 1991 ലാ​ണ് പ​രാ​തി​ക്കാ​രി ചേ​ർ​ന്ന​ത്. 2017 വ​രെ അം​ശ​ദാ​യം കൃ​ത്യ​മാ​യി അ​ട​ച്ചു.
2017 ൽ 60 ​വ​യ​സ് തി​ക​ഞ്ഞ​പ്പോ​ൾ പെ​ൻ​ഷ​ന് അ​ക്ഷേ ന​ൽ​കി. എ​ന്നാ​ൽ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ചു. ക​മ്മീ​ഷ​ൻ മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​രി​യു​ടെ റേ​ഷ​ൻ​കാ​ർ​ഡി​ൽ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തു കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴ് ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ട്ടി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടെ​ന്നും ഇ​വ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​നി​ക്ക് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ക​ഴി​ഞ്ഞെ​ന്നും മാ​സം 4000 രൂ​പ മ​രു​ന്നി​ന് ചെ​ല​വു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ത​ട​ഞ്ഞ​ത് മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് 28 വ​ർ​ഷം മു​ന്പ് പ​രാ​തി​ക്കാ​രി പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​ത്. പ​രാ​തി​ക്കാ​രി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ തീ​യ​തി മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.