ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന: നാ​ല് ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ്
Wednesday, October 23, 2019 12:14 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ മ​ത്സ്യക്ക​ട​ക​ളും, ഭ​ക്ഷ​ണ​ശാ​ല കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച നാ​ല് ക​ട​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല​യി​ലെ വ്യാ​പാ​ര മ​ത്സ്യ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കി​ഴ​ക്കേ​ത​ല, മ​രു​തു​ങ്ങ​ൽ, പു​ന്ന​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് മീ​ൻ ക​ട​ക​ൾ, ര​ണ്ട് ബേ​ക്ക​റി, ആ​റു ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ സം​ഘം പ​രി​ശോ​ധി​ച്ചു.
ഇ​തി​ൽ നാ​ലു ക​ട​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കു​ക​യും, ഒ​രു ബേ​ക്ക​റി​യി​ൽ നി​ന്ന് ആ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. പ​ഴ​കി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യ്ക്ക് ജു​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഒ.​സു​നി​ൽ, ജ​യ​ച​ന്ദ്ര​ൻ, എം.​എം.​ജ​സീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി