പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നാലാം വാർഷികാഘോഷം നവംബർ 28, 29, 30 തിയതികളിൽ നടക്കും. മെഗാ മെഡിക്കൽ ക്യാമ്പ്, പ്രദർശനങ്ങൾ, സാംസ്കാരിക ഘോഷയാത്ര, കുടുംബശ്രീ കലാമേള, ഫോക്ലോർ അക്കാദമിയുടെ നാടൻ കലാമേള തുടങ്ങിയ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷയായി. മണ്ഡലം വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, കെ. സജീവൻ, എസ്.കെ. അസയിനാർ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, സഫ മജീദ്, കെ. പ്രദീപ് കുമാർ, എം. കുഞ്ഞിരാമുണ്ണി, കെ. വത്സരാജ്, ഒ.പി. മുഹമ്മദ്, വി. കെ ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. സഖി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സുനീഷ് പരിപാടി വിശദീകരിച്ചു. ഭാരവാഹികൾ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി (ചെയർപേഴ്സൺ), എം. സഖി (ജനറൽ കൺവീനർ) ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇ.പി. കാർത്ത്യായനി (ട്രഷറർ).