എ​ട്ട​ര പ​തി​റ്റാ​ണ്ടാ​യി വീ​ട്ടി​ലേ​ക്ക് വ​ഴി​യി​ല്ലാ​തി​രു​ന്ന ഖ​ദീ​ജ​യ്ക്ക് വ​ഴി​യൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്
Wednesday, October 23, 2019 12:14 AM IST
കൊ​ടി​യ​ത്തൂ​ർ: 85 വ​ർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ഴി​യി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ക്ക് താ​ങ്ങാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഒ​രു വ​ഴി ഉ​ണ്ടാ​ക​ണ​മെ​ന്ന സ്വ​പ്ന​വു​മാ​യി വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ പേ​റി ക​ഴി​യു​ക​യാ​യി​രു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലെ ശ​ങ്ക​ര​ൻ​ക​ണ്ടി ഖ​ദീ​ജയ്​ക്കാ​ണ് കാ​ക്കി​യു​ടെ കാ​രു​ണ്യ​ത്തി​ൽ വ​ഴി ഒ​രു​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ മു​ക്കം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴാ​ണ് ഖ​ദീ​ജ​യു​ടെ പ്ര​ശ്നം പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ മു​ക്കം ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്‌​ഐ അ​സൈ​നാ​ർ, സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.