മു​ക്ക​ത്ത് വാ​ഹ​നാ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Monday, October 21, 2019 11:36 PM IST
മു​ക്കം: മു​ക്കം പാ​ല​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. മു​ക്കം ഭാ​ഗ​ത്ത് നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ആ​ന​യാം കു​ന്ന് സ്വ​ദേ​ശി റ​ഫീ​ഖ് ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ണു. റ​ഫീ​ഖി​ന്‍റെ കാ​ലി​ന് മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി ഇ​റ​ങ്ങി. ഉ​ട​ൻ ത​ന്നെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എത്തിച്ചു. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ൽ ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സുമെ ത്തി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒഴിവാക്കി. ഫു​ട്പാ​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്.