ച​ര്‍​ച്ച​യി​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​രം; ജു​വൈ​രി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Monday, October 21, 2019 11:36 PM IST
നാ​ദാ​പു​രം: വാ​ണി​മേ​ല്‍ മു​ളി​വ​യ​ല്‍, മാ​മ്പി​ലാ​ക്കൂ​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഭ​ർ​തൃ​വീ​ട്ടി​ന് മു​ന്നി​ൽ യു​വ​തി ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​ച്ചു. മു​ളി​വ​യ​ല്‍ ഉ​ണ്ണി​യോ​ട്ട് കു​നി​യി​ല്‍ ഫാ​ത്തി​മ ജു​വൈ​രി​യ ഒ​മ്പ​ത് ദി​വ​സ​മാ​യി ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ന് മു​ന്നി​ല്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​മാ​ണ് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ച​ത്.

ഭ​ര്‍​ത്താ​വാ​യ മാ​മ്പി​ലാ​ക്കൂ​ല്‍ സ​മീ​റി​നെ​തി​രേ​യാ​ണ് ഭാ​ര്യ​യും മ​ക്ക​ളും ഒ​മ്പ​ത് ദി​വ​സ​മാ​യി സ​മ​രം ന​ട​ത്തു​ന്ന​ത്. ആ​റ് വ​ര്‍​ഷം മു​മ്പാ​ണ് ഫാ​ത്തി​മ ജു​വൈ​രി​യ​യും വാ​ണി​മേ​ലി​ലെ അ​ച്ചാ​ര്‍​ക​ണ്ടി സ​മീ​റും വി​വാ​ഹി​ത​രാ​യ​ത്.

തന്നെ ഒ​ഴി​വാ​ക്കാ​നാ​ണ് സ​മീ​ര്‍ ശ്ര​മി​ച്ച​തെ​ന്ന് ജു​വൈ​രി​യ പ​റ​ഞ്ഞു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ഹ​ല്ല് ക​മ്മ​ിറ്റി​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് ജു​വൈ​രി​യ ഒ​ന്ന​ര കൊ​ല്ല​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. ഇ​തി​നി​ടെ സ​മീ​ര്‍ വി​ദേ​ശ​ത്ത് നി​ന്ന് അ​വ​ധി​യി​ല്‍ നാ​ട്ടി​ലെ​ത്തി അ​യ​ല്‍​വാ​സി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ക്കാ​ഹ് ചെ​യ്യാ​ൻ ശ്ര​മിച്ചെന്ന് ജു​വൈ​രി​യ പ​റ​ഞ്ഞു. ര​ണ്ട് വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​രാ​തി​യി​ല്‍ കോ​ട​തി​ക​ളി​ല്‍ കേ​സു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി ഭ​ര്‍​ത്തൃ വീ​ടി​നുമു​ന്നി​ല്‍ സ​മ​രം തു​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ കൊ​റ്റാ​ല അ​ഷ​റ​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​രു മ​ഹ​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. വാ​ണി​മേ​ല്‍ മ​ദ്ര​സ​ഹാ​ളി​ല്‍ ചേ​ര്‍​ന്ന മ​ധ്യ​സ്ഥ യോ​ഗം തി​ങ്ക​ളാ​ഴ്ച്ച പു​ല​ര്‍​ച്ചേ ര​ണ്ടി​നാ​ണ് അ​വ​സാ​നി​ച്ച​ത്. 15 ല​ക്ഷം രൂ​പ ജീ​വ​നാം​ശ​ം ന​ല്‍​കും. മ​ക്ക​ളു​ടെ വി​വാ​ഹ ചെ ല​വ​ട​ക്കം മൊ​ത്തം സ​മീ​ര്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​യ​തെ​ന്ന് ജു​വൈ​രി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.