ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ ആ​ക്‌ഷൻ ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി
Monday, October 21, 2019 11:36 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് എ​ര​പ്പാം​തോ​ട്, പൊ​റാ​ളി പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റിയുടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്.

സ​മീ​പ​മു​ള്ള വീ​ടു​ക​ൾ​ക്ക് പാ​റ​പൊ​ട്ടി​ക്കു​മ്പോ​ഴു​ള്ള പ്ര​ക​മ്പ​നം​മൂ​ലം വി​ള്ള​ലു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​വെ​ന്നു​മു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ​ഗ്ധ അ​ഭി​പ്രാ​യം ല​ഭി​ക്കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം ന​ൽ​കി. ക്വാ​റി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലു​ള്ള ഒ​ട്ട​ന​വ​ധി വീ​ടു​ക​ൾ​ക്കും, കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി, സ്കൂ​ൾ കെ​ട്ടി​ടം എ​ന്നി​വ​ക്ക് ക്ഷ​ത​മേ​റ്റു. ഇ​വി​ടെ​യു​ള്ള കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നു​ം പ​രാ​തിയുണ്ട്. ഇ​തി​നെ​തി​രെ കാ​റ്റു​ള്ള​മ​ല യു​പി സ്‌​കൂ​ളി​ൽ ചേ​ർ​ന്ന സ​ർ​വക​ക്ഷി​യോ​ഗ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മ​ിറ്റി​ക്ക് രൂ​പം ന​ൽ​കി.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.ഫാ.ജെ​യ്സ​ൺ വി​ഴി​ക്കപ്പാ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ജി​നോ, ജോ​സ് ചെ​രി​യ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, സി.​കെ. ശ​ശി,ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, ഒ.​എം. കു​ഞ്ഞി​ക​ണാ​ര​ൻ, പി.​സി. മു​ഹ​മ്മ​ദ്, സ​ണ്ണി ജോ​സ​ഫ്, ഇ.​ജെ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ക്ഷ​ൻ ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​ജെ. ദേ​വ​സ്യ (ചെ​യ​ർ​മാ​ൻ), ഒ.​എം. കു​ഞ്ഞി​ക്കണാ​ര​ൻ (ക​ൺ​വീ​ന​ർ), സ​ണ്ണി ജോ​സ​ഫ് (ട്ര​ഷ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.