മു​ക്കം ഉപ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള പു​ല്ലൂ​രാം​പാ​റ​യി​ൽ; സ്വാ​ഗ​ത സം​ഗം രൂ​പീ​ക​രി​ച്ചു
Monday, October 21, 2019 11:36 PM IST
തി​രു​വ​മ്പാ​ടി: മു​ക്കം സ​ബ് ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള പു​ല്ലൂ​രാം​പാ​റ സെ​ൻ​റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 28,29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നും ടോ​മി കൊ​ന്ന​ക്ക​ൽ ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ട്ര​ഷ​റ​റാ​യി മു​ക്കം എ​ഇ​ഒ ഷീ​ല, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യിപ്രി​ൻ​സി​പ്പൽ ബെ​ന്നി ലൂ​ക്കോ​സി​നെ​യും ക​ൺ​വീ​ന​ർ​മാ​രാ​യി മേ​ഴ്സി മൈ​ക്കി​ൾ, സി.​ബി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ​യും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി ടോ​മി ചെ​റി​യാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജെ. കു​ര്യാ​ച്ച​ൻ, വി​ൻ​സ​ൺ മാ​ത്യു, എ​ൻ.​ടി. ജോ​സു​കു​ട്ടി, സി​റി​യ​ക്ക്, സ​ണ്ണി കോ​യി​പ്പു​റം, റോ​യി ടി. ​ഓ​ണാ​ട്ട്, ബെ​ന്നി ത​റ​പ്പേ​ൽ, അ​ജു ഇ​മ്മാ​നു​വേ​ൽ, ടി.​ടി. കു​ര്യ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഡ് മെം​ബ​ർ വി​ൽ​സ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വഹിച്ചു.