കാ​രു​ണ്യ​വാ​തി​ൽ തു​റ​ന്ന് വി​ദ്യാ​ർ​ഥിക​ൾ
Monday, October 21, 2019 11:36 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​രു​ണ്യ​വാ​തി​ൽ തു​റ​ന്ന് 'മ​രു​ന്ന് പെ​ട്ടി​യു​മാ​യി കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥിക​ൾ. സ്കൂ​ളി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

വീ​ടു​ക​ളി​ൽനിന്ന് കാ​ലാ​വ​ധി ക​ഴി​യാ​ത്ത മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം. പ്രി​ൻ​സി​പ്പൽ ബോ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​യ​ർ ഗൈ​ഡ് മി​ല്ല​റ്റ് ചാ​ണ്ടി, അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി ഗ്രേ​യ്സ്, പ്ര​സ​ന്ന​കു​മാ​ർ, എ​സ്. ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.