ക​ല്ലു​ത്താ​ൻ​ക​ട​വ് ഫ്ളാ​റ്റ് കൈ​മാ​റി;​ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും
Monday, October 21, 2019 11:23 PM IST
കോ​ഴി​ക്കോ​ട്: പ​ണി പൂ​ർ​ത്തി​യാ​യ ക​ല്ലു​ത്താ​ൻ​ക​ട​വ് ഫ്‌ളാറ്റ് ന​ഗ​ര​സ​ഭ ക​ല്ലു​ത്താ​ൻ ക​ട​വ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്പ​നിക്ക് കൈ​മാ​റി. ഇ​ന്ന​ലെ വൈ​കി​ട്ട് മേ​യ​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നാ​ണ് ഫ്‌ളാ​റ്റി​ന്‍റെ രേ​ഖ​ക​ൾ കാ​ഡ്കോ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ്, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യിരുന്നു. കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലു​ൾ​പ്പെ​ടെ പ​ണം അ​ട​ച്ചു.

ട്രാ​ൻ​സ്ഫോ​മ​ർ വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മൂ​ന്നോ നാ​ലോ ദി​വ​സം കൊ​ണ്ട് ഇ​തെ​ല്ലാം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് വൈ​കി​ട്ട് നാ​ലി​ന് ക​ല്ലു​ത്താ​ൻ​ക​ട​വി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ്ളാ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 141 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​താ​ണ് ഫ്‌ളാറ്റ്. ഏ​ഴു​നി​ല​ക​ളു​ണ്ട്. ഇ​തി​ൽ 89 കു​ടും​ബങ്ങൾ ക​ല്ലു​ത്താ​ൻ ക​ട​വി​ൽ നി​ന്നു​ള​ള​വ​രാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ സ്റ്റേ​ഡി​യം സ​ത്രം കോ​ള​നി, ധോ​ബി ഘാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രി​ക്കും.

ന​ട​ക്കാ​വ് കോ​ള​നി​യി​ലു​ള്ള​വ​രേ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ന​ട​ക്കാ​വി​ലെ ക്വാ​ർ​ട്ടേ​ഴ്സ് അ​തു​പോ​ലെ നി​ല​നി​ർ​ത്തും. താ​മ​സ​ക്കാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക നാ​ളെ ചേ​രു​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.