സ​ഹ​യാ​ത്ര 2019 ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ന​ട​ത്തി
Monday, October 21, 2019 11:23 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹ​യാ​ത്ര ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ന​ട​ത്തി. ദ​യ ചെ​യ​ര്‍​മാ​ന്‍ കെ. ​ഇ​മ്പി​ച്ച്യാ​ലി ദ​യ ബ​ഹ്‌​റി​ന്‍ ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ബാ​ബു ജി.നാ​യ​ര്‍​ക്ക് ഡോ​ക്യു​മെ​ന്‍റ​റി കൈ​മാ​റി പ്ര​കാ​ശ​ന ക​ര്‍​മ്മം നി​ര്‍​വഹി​ച്ചു. തു​ട​ര്‍​ന്ന് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ അ​ബ്ദു​ള്ള പാ​ലേ​രി ര​ചി​ച്ച "നി​പ​യും വ​വ്വാ​ലു​ക​ളും പ​ക്ഷി​ക​ളും പൂ​മ്പാ​റ്റ​ക​ളും' എ​ന്ന വൈ​ജ്ഞാ​നി​ക കൃ​തി​യു​ടെ പ്ര​കാ​ശ​നം എഴുത്തുകാ​ര​ന്‍ എം.​എ​ന്‍. കാ​ര​ശ്ശേ​രി നി​ര്‍​വ്വ​ഹി​ച്ചു.

പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ സി​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ ഡോ. ​കെ.​കെ. വ​ത്സ​ല പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പു​സ്ത​ക വി​ൽ​പ്പ​ന​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം ദ​യ​യി​ലെ 500 ഓ​ളം വ​രു​ന്ന രോ​ഗി​ക​ളു​ടെ ചി​കി​ത്സയ്ക്ക് ന​ൽ​കും. സാന്ത്വന പ​രി​ച​ര​ണ രം​ഗ​ത്ത് ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. കോ​ഴി​ക്കോ​ട് ഡി​എ​ഫ് ഒ.​വി.​പി. പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പേ​രാ​മ്പ്ര ദാ​റു​ന്നു​ജും കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ എം. ​മു​ഹ​മ്മ​ദ് അ​സ്ലാം, പ്രൈം ​ഡ​യ​റ​ക്ട​ര്‍ കെ.​എം. സി​റാ​ജ്, ദേ​വ​രാ​ജ് ക​ന്നാ​ട്ടി, എം. ​സു​നി​ല്‍, ശ്രീ​ധ​ര​ന്‍ പെ​രു​വ​ണ്ണാ​മൂ​ഴി, സു​ബൈ​ര്‍ ചാ​ലി​ക്ക​ര, സ​ത്യ​ന്‍ പ്ര​യാ​ഗ്, വി​ശ്വ​ൻ മ​ഠ​ത്തി​ൽ, ദി​നേ​ശ​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥ​കാ​ര​ന്‍ അ​ബ്ദു​ള്ള പാ​ലേ​രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.