വ​ന്യ​മൃ​ഗ​ങ്ങ​ൾ കി​ണ​റ്റി​ൽ ചാ​ടു​ന്ന​ത് പ​തി​വ്; വ​നം​വ​കു​പ്പ് മു​ങ്ങു​ന്നെ​ന്നു പ​രാ​തി
Monday, October 21, 2019 11:22 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: വ​ന്യ​മൃ​ഗ​ങ്ങ​ൾ കി​ണ​റു​ക​ളി​ൽ ചാ​ടുന്നത് പ​തി​വാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ് വീ​ട്ടു​കാ​ർ. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ഇ​ങ്ങ​നെ ര​ണ്ടു സം​ഭ​വ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ലാ​ണു ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഡ്രൈ​വ​റാ​യ കി​ഴ​ക്കാ​ന​ത്ത് മോ​ഹ​ന​ന്‍റെ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീ​ണു ച​ത്ത​ത്. കാ​ട്ടു പ​ന്നി വി​ഷം തി​ന്നാ​ണു ച​ത്ത​തെ​ന്നും അ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണ് വ​യ​ർ വീ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​ർ വീ​ട്ടു​കാ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പ​ന്നി കി​ണ​റ്റി​ൽ വീ​ണ​ത് ആ​രോ​ടും പ​റ​യേ​ണ്ടെ​ന്ന താ​ക്കീ​തും ഇ​വ​ർ വീ​ട്ടു​കാ​ർ​ക്കു ന​ൽ​കി. മൂ​ന്നാ​ഴ്ച മു​മ്പ് ച​ക്കി​ട്ട​പാ​റ​യി​ലെ ക​ണ​ക്ക​ഞ്ചേ​രി​യി​ൽ മേ​രി കു​രു​വി​ള​യു​ടെ വീ​ട്ടു​കി​ണ​റ്റി​ൽ ചാ​ടി​യ ഒ​രു പു​ള്ളി​മാ​ൻ ച​ത്തി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ കി​ണ​റു​ക​ളി​ൽ വീ​ണു ചാ​വു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വീ​ട്ടു​കാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വച്ച് വ​ന​പാ​ല​ക​ർ കൈ​യ്യൊ​ഴി​യു​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​മ്പോ​ൾ ന​ൽ​കു​ന്ന ന​ഷ്ട പ​രി​ഹാ​രം പോ​ലെ ത​ന്നെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും വ​ന പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ ശു​ചീ​ക​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നാട്ടുകാർ ആവശ്യ പ്പെടുന്നു.