റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: കോ​ൺ​ഗ്ര​സു​കാ​ർ വ​ഴി​യി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേധി​ച്ചു
Monday, October 21, 2019 11:22 PM IST
മേ​പ്പ​യ്യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്ക​ളം വി​ള​യാ​ട്ടൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ത്ത​ത് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​വു​ന്നു. മ​ഞ്ഞ​ക്കു​ളം-വി​ള​യാ​ട്ടൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ ഗ്രാ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണി പൂ​ർ​ത്തി​യാ​ക്കാ​തത്തതിൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

സി.​പി. നാ​രാ​യ​ണ​ൻ, സ​ത്യ​ൻ വി​ള​യാ​ട്ടൂ​ർ, കെ.​സി. ശ​ശീ​ന്ദ്ര​ൻ, നി​ധി​ൻ വി​ള​യാ​ട്ടൂ​ർ, വി.​സി. പ്ര​ഭാ​ക​ര​ൻ, പി. ​ബാ​ല​ൻ, പി.​സി. ചോ​യി, പി.​പി മ​നോ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റോ​ഡി​ന്‍റെ പ​ണി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പെ​ടെ​യു​ള്ള സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി.