ജോ​സ് മാ​സ്റ്റ​ർ​ക്കും കൂ​മ്പാ​റ ബേ​ബിക്കും പൗ​രാ​വ​ലി​യു​ടെ ആ​ദ​രം
Monday, October 21, 2019 11:22 PM IST
കൂ​ട​ര​ഞ്ഞി: മൗ​ണ്ട് ഹീ​റോ​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ-​കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​ വ​ച്ച വി.​എ. ജോ​സ് മാ​സ്റ്റ​റെ​യും കൂ​മ്പാ​റ ബേ​ബി മാ​സ്റ്റ​റെയും കൂ​ട​ര​ഞ്ഞി ​യി​ൽ പൗ​രാ​വ​ലി ആ​ദ​രി​ച്ചു.

100 സ്പോ​ട്സ് ക​മ​ന്‍റ​റി​ക​ൾ ആ​കാ​ശ​വാ​ണി​ക്കും വി​വി​ധ ചാ​ന​ലു​ക​ൾ​ക്കു വേ​ണ്ടി പൂ​ർ​ത്തി​യാ​ക്കി​യ കൂ​ട​ര​ഞ്ഞി​യി​ലെ ആ​ദ്യ ഫു​ട്ബോ​ൾ - വോ​ളി​ബോ​ൾ റ​ഫ​റി വി.​എ. ജോ​സ് മാ​സ്റ്റ​റുടെയും ആ​കാ​ശ​വാ​ണി-വി​വി​ധ ചാ​ന​ലു​ക​ൾ സ​മ​കാ​ലി​ക​ങ്ങ​ൾ എ​ന്നി​വ​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ എ​ഴു​തി​യ കൂ​ട​ര​ഞ്ഞി​യു​ടെ എ​ഴു​ത്തു​കാ​ര​ൻ കൂ​മ്പാ​റ ബേ​ബി മാ​സ്റ്റ​റുടെ​യും സേ​വ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​യിരുന്നു ആ​ദ​രം.

ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഹ​രി​പ്പാ​ട് കെ.​പി.​എ​ൻ. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​ർ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. മു​ൻ ഫി​ഫ റ​ഫ​റി സി. ​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ.കാ​സിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ജോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി ക​ട്ട​ക്ക​യം, പി.​എം. തോ​മ​സ്, എ​ൻ.​വി. ദി​വാ​ക​ര​ൻ, മു​ഹ​മ്മ​ദ് പാ​തി​രി​പ​റ​മ്പി​ൽ, ഹ​മീ​ദ് ആ​റ്റു​പു​റം,എം.​ടി.തോ​മ​സ്, സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്, എം.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ, വി​ജ​യ​ൻ മ​ണി​യ​മ്പാ​റ, ഷാ​ഹു​ൽ ഹ​മീ​ദ്, ജോ​സ് കു​ഴു​മ്പി​ൽ, ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ്, ഷാ​ജി കോ​ലോ​ത്തും​ക​ട​വ്, വി​ൽ​സ​ൻ പു​ല്ലു​വേ​ലി, ജോ​സ് മ​ട​പ്പ​ള്ളി, ജോ​ർ​ജ് വ​ർ​ഗീ​സ്, വി.എ ജോ​സ്, കൂ​മ്പാ​റ ബേ​ബി, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, അ​നീ​ഷ് പു​ത്ത​ൻ​പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.