ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി
Monday, October 21, 2019 12:10 AM IST
നാ​ദാ​പു​രം: മോ​ഷ​ണം കേ​സി​ല്‍ വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി ഹാ​ജ​റ​യെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. വ​ള​യം എ​സ്ഐ ആ​ര്‍.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ട​ക​ര, ക​ട​വ​ത്തൂ​ര്‍ തൃ​ശൂ​ര്‍, ചേ​ര്‍​ത്ത​ല, ക​രു​നാ​ഗ​പ്പ​ള്ളി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ്വ​ല്ല​റി​ക​ളി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
തി​രു​വ​ന​ന്ത​പു​രം അ​ര്‍​ച്ച​ന ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ര​ണ്ട​ര പ​വ​നും, ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്ന് പ​ത്ത​ര ഗ്രാം ​ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. വ​ട​ക​ര, ക​ട​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്ന് ഒ​രോ മോ​തി​ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യും, ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ നി​ന്നും എ​ട്ടാ​യി​രം രൂ​പ​യും, ക​ട​വ​ത്തൂ​രി​ല്‍ നി​ന്ന് നാ​ലാ​യി​രം രൂ​പ​യും, വ​ട​ക​ര​യി​ല്‍ നി​ന്നും 5300 രൂ​പ​യു​മാ​ണ് സ്വ​ര്‍​ണ്ണം വി​ല്‍​പ​ന ന​ട​ത്തി​യ​തി​ല്‍ പ്ര​തി​ക്ക് ല​ഭി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി, തി​രു​വ​ന​ന്ത​പ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പു​തി​യ ആ​ഭ​ര​ണ​ങ്ങ​ളും മാ​റ്റി വാ​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് സ്മാ​ര്‍​ട്ട് ഫോ​ണ്‍ കൊ​ടു​ത്തേ​ല്‍​പ്പി​ക്കു​ക​യും, താ​മ​സി​ക്കാ​ന്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്ത സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലും പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ല്‍ താ​മ​സ​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​തി​യെ ഇ​ന്ന് ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ തി​നാ​ൽ കോ​ട​തി​യി​ല്‍ തി​രി​ച്ചേ​ല്‍​പ്പി​ക്കു​മെ​ന്ന് സി​ഐ എ.​വി. ജോ​ൺ പ​റ​ഞ്ഞു.