കു​റ്റ്യാ​ടി​യി​ൽ ഏ​ഴുപേ​ർ​ക്ക് തെരുവുനാ​യ​യു​ടെ ക​ടി​യേ​റ്റു
Monday, October 14, 2019 12:10 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​ഏ​ഴു പേ​ർ​ക്ക് തെരുവു​നാ​യ​യു​ടെ ക​ടി​യേ​റ്റു. അ​ടു​ക്ക​ത്ത് ക​ള​ത്തി​ൽ അ​ലി​യു​ടെ ഭാ​ര്യ സു​ലൈ​ഖ (50), വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ വേ​ളം സ്വ​ദേ​ശി ഷി​ബി​ൻ ശ്യാം (25) ​പ​റ​മ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന​സു​രേ​ന്ദ്ര​ൻ, റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജോ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കുന്നേരം അ​മാ​ന ആ​ശു​പ​ത്രി​ക്ക് സ​മി​പ​ത്ത് വ​ച്ച് ക​ടി​യേ​റ്റ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടിൽ ക​യ​റി യാ​ണ് സു​ലെ​ഖ​യെ നാ​യ ക​ടി​ച്ച​ത്. കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നി​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.