പേ​രാ​മ്പ്ര മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് കു​ടും​ബ​സം​ഗ​മം
Monday, October 14, 2019 12:09 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് കു​ടും​ബ​സം​ഗ​മം ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നടന്നു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ഊ​രാ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ന്‍ വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്ബാ​ബു കൈ​ലാ​സ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി​ക്ക് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​പി. മു​ഹ​മ്മ​ദ് ടി. ​ന​സി​റു​ദ്ദീ​ന് ഉ​പ​ഹാ​രം ന​ൽകി.
ഈ ​വ​ര്‍​ഷ​ത്തെ യൂ​ത്ത് ഐ​ക്ക​ണ്‍ അ​വാ​ര്‍​ഡ് നൗ​ഫ​ല്‍ ഫൈ​ന്‍ ഗോ​ള്‍​ഡി​ന് യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് കാ​പ്പാ​ട് സമ്മാനിച്ചു. ടി.​എം. ബാ​ല​ന്‍, സൗ​മി​നി മോ​ഹ​ന്‍​ദാ​സ്, സി. ​വി​നോ​ദ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ​ലീം മ​ണ​വ​യ​ലി​ന് സാ​ജി​ദ് ഊ​ര​ള​ത്ത് സൗ​ണ്ട് സി​സ്റ്റം കൈ​മാ​റി. പി. ​വി​നോ​ദ​ന്‍, ഒ.​പി. മു​ഹ​മ്മ​ദ്, ഷെ​രീ​ഫ് ചീ​ക്കി​ലോ​ട്, പ​ത്മി​നി ബാ​ല​ന്‍ തു​ട​ങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.