പ​ര്‍​വ​ത തീ​വ​ണ്ടി 111-ാം വാ​ര്‍​ഷി​കാ​ഘോ​ഷം നാ​ളെ
Monday, October 14, 2019 12:07 AM IST
ഗൂ​ഡ​ല്ലൂ​ര്‍:​യു​നെ​സ്‌​കോ​യു​ടെ പൈ​തൃ​ക​പ​ദ​വി ല​ഭി​ച്ച നീ​ല​ഗി​രി പ​ര്‍​വ​ത തീ​വ​ണ്ടി സ​ര്‍​വീ​സ് തു​ട​ങ്ങി​യ​തി​ന്‍റെ 111-ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷം നാ​ളെ ഊ​ട്ടി​യി​ല്‍ ന​ട​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ചാ​രി​ക​ള്‌ക്ക് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം ന​ട​ത്തും. 1899 ജൂ​ണ്‍ 15നാ​ണ് മേ​ട്ടു​പാ​ള​യം-​കു​ന്നൂ​ര്‍ പാ​ത​യി​ല്‍ പ​ര്‍​വ​ത തീ​വ​ണ്ടി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. സ​ര്‍​വീ​സ് 1908 സെ​പ്തം​ബ​ര്‍ 16ന് ​ഫോ​ണ്‍​ഹി​ല്ലി​ലേ​ക്കും ഒ​ക്‌​ടോ​ബ​ര്‍ 15ന് ​ഊ​ട്ടി​യി​ലേ​ക്കും നീ​ട്ടി. ഊ​ട്ടി​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നും സ്ഥാ​പി​ച്ചു.
വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പ​ര്‍​വ​ത തീ​വ​ണ്ടി​യി​ലെ യാ​ത്ര​ക്കാ​രി​ല്‍ ഭൂരിഭാഗവും. മേ​ട്ടു​പാ​ള​യം-​ഊ​ട്ടി 46 കി​ലോ​മീ​റ്റ​ര്‍ റെ​യി​ല്‍ പാ​ത​യി​ല്‍ 16 തു​ര​ങ്ക​വും 200 കൊ​ടും​വ​ള​വും 250 പാ​ല​വു​മു​ണ്ട്. സ​മാ​ന​മാ​യ​പാ​ത സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ ആ​ല്‍​പ്‌​സ് പ​ര്‍​വ​ത​നി​ര​യി​ലേ​ക്കു​ള്ള​താ​ണ്. പ​ഴ​യ റാ​ക് ആ​ന്‍​ഡ് പി​നി​യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ര്‍​വ​ത തീ​വ​ണ്ടി​യു​ടെ പ്ര​യാ​ണം. നീ​രാ​വി എ​ന്‍​ജി​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തീ​വ​ണ്ടി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്.മ​ല​ക​ളി​ലൂ​ടെ കു​ത്ത​നെ ഇ​റ​ങ്ങു​മ്പോ​ഴും തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. നേ​ര​ത്തേ പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​നു കീ​ഴി​ലാ​യി​രു​ന്ന പ​ര്‍​വ​ത തീ​വ​ണ്ടി ഇ​പ്പോ​ള്‍ സേ​ലം ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്.
പ​ര്‍​വ​ത തീ​വ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു​മൂ​ലം പ്ര​തി​വ​ര്‍​ഷം അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് റെ​യി​ല്‍​വേ അ​ധി​തൃ​ത​ര്‍ പ​റ​യു​ന്ന​ത്. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പു​മൂ​ലം പി​ന്തി​രി​ഞ്ഞു. നീ​ല​ഗി​രി ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ​വ​ര്‍​ത തീ​വ​ണ്ടി​യാ​ത്ര. പ്ര​തി​വ​ര്‍​ഷം 30 ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് നീ​ല​ഗി​രി​യി​ലെ​ത്തു​ന്ന​ത്. ടൂ​റി​സ്റ്റ് സീ​സ​ണി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ മേ​ട്ടു​പാ​ള​യം-​ഊ​ട്ടി പാ​ത​യി​ല്‍ പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സും ന​ട​ത്തു​ന്നു​ണ്ട്.