ക​ടു​വ പ​ശു​വി​നെ കൊ​ന്നു
Monday, October 14, 2019 12:07 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ​ഴേ​രി​യി​ല്‍ ക​ടു​വ പ​ശു​വി​നെ കൊ​ന്നു. വീ​ട്ടി​ക്കു​റ്റി രാ​ഘ​വ​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.
പ​ശു​വി​നെ മേ​യാ​ന്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​വ ശ​ല്യം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്‍​കു​ഴി​യി​ല്‍ നി​ന്ന് പു​ലി​യെ വ​നം വ​കു​പ്പ് കൂ​ട് വച്ച് പി​ടി​കൂ​ടി​യി​രു​ന്നു.

കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു

കാ​ളി​കാ​വ്: വി​ള​വെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ഉ​ദ​രം​പൊ​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ​ൻ​തോ​തി​ൽ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു. ജൈ​വ വ​ള​ം ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി​യ​തി​നാ​ൽ ന​ല്ല വി​ള​വാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് ന​ശി​പ്പി​ച്ച​ത്. നാ​ല​ര മാ​സം കൊ​ണ്ടു കൊ​യ്തെ​ടു​ക്കാ​വു​ന്ന ’ഉ​മ’ നെ​ല്ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്.
ടി.​സി അ​ബ്ദു​ൾ ല​ത്തീ​ഫ് മാ​സ്റ്റ​ർ, വാ​രി​യ​ക്കു​ണ്ടി​ൽ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പ, ഞാ​റ​ക്കാ​ട​ൻ ഇ​സ്ഹാ​ഖ്, ചു​ള്ളി​ക്കു​ള​ത്ത് പാ​ത്തു​ട്ടി, പ​നോ​ളി സു​ഭ​ദ്ര, ഞാ​റ​ക്കാ​ട​ൻ ഹം​സ എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. അ​ധ്വാ​ന​ത്തി​നു പു​റ​മെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​നി ര​ണ്ടാം വി​ള കൃ​ഷി​യി​റ​ക്ക​ണോ​യെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ക​ർ​ഷ​ക​ർ.