കൈ​വ​ശ​ഭൂ​മി​ക്കു പ​ട്ട​യം: നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Monday, October 14, 2019 12:07 AM IST
ഗൂ​ഡ​ല്ലൂ​ര്‍: പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ട് എ​രു​മാ​ട് വെ​ട്ടു​പാ​ടി​യി​ല്‍ കൈ​വ​ശ ക​ര്‍​ഷ​ക-​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ആ​ര്‍​ഡി​ഒ നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് വെ​ട്ടു​പാ​ടി​യി​ലെ​ത്തി​യ പ​ന്ത​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​റ​പ്പു​ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 300 കു​ടും​ബ​ങ്ങ​ളാ​ണ് വെ​ട്ടു​പാ​ടി ഗ്രാ​മ​ത്തി​ലു​ള്ള​ത്. അ​ര നൂ​റ്റാ​ണ്ടാ​യി താ​മ​സി​ച്ചു​വ​രു​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളി​ല്‍ അ​ധി​ക​വും.
പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​വാ​സി​ക​ള്‍ അ​ധി​കാ​രി​ക​ള്‍​ക്കു നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ല്‍​കു​ക​യും സൂ​ച​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ക​യും ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാത്ത ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു നി​രാ​ഹാ​ര സ​മ​രം.