കു​ട്ടി​ക​ളു​ടെ ക​ര​നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി
Monday, October 14, 2019 12:07 AM IST
നാ​ദാ​പു​രം: സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ഷ്ണു​മാ​യ​യും വി​ഷ്ണും ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. വ​ള​യം നീ​ലാ​ണ്ടു​മ്മ​ല്‍ ക​പ്പ​ള്ളി താ​ഴെ കു​നി വി​നോ​ദ​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ​കു​ട്ടി​ക്ക​ർ​ഷ​ക​ർ.

വീ​ടി​നോ​ട് ചേ​ർ​ന്നാ​യി​രു​ന്നു കൃ​ഷി. കൃ​ഷി ഭ​വ​നി​ല്‍ നി​ന്ന് ല​ഭി​ച്ച ശ്രേ​യ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. വ​ള​യം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് വി​ഷ്ണു​മാ​യ. ഇ​തേ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് വി​ഷ്ണു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് കൃ​ഷി​യി​ട​ത്തി​ലെ ജോ​ലി​ക​ൾ.

ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട വി​നോ​ദ​ന്‍ മ​ക്ക​ളു​ടെ കൃ​ഷി​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി.