പ​ന്തി​രി​ക്ക​ര​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം
Sunday, October 13, 2019 12:25 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്തി​രി​ക്ക​ര​യി​ൽ ര​ണ്ടു ഷോ​പ്പു​ക​ളി​ൽ മോ​ഷ​ണം. പ്ര​സാ​ദ് ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ല​ൻ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും അ​യ്യാ​യി​രം രൂ​പ​യും ടി.​ടി സ​ജി​യു​ടെ പു​തു​മ ടെ​ക്സ്റ്റ​യി​ൽ​സി​ൽ നി​ന്നും 2000 രൂ​പ​യും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. പൂ​ട്ടു പൊ​ളി​ച്ചു ഷ​ട്ട​ർ ഉ​യ​ർ​ത്തി​യാ​ണു മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ നേ​രം പു​ല​ർ​ന്ന​പ്പോ​ഴാ​ണു സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ന്തി​രി​ക്ക​ര​യി​ലാ​ണ്. സ്റ്റേ​ഷ​ന്‍റെ സ​മീ​പ മേ​ഖ​ല​യി​ലാ​ണു മോ​ഷ​ണം ന​ട​ന്ന ക​ട​ക​ൾ. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.