സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ഉ​പ​ജി​ല്ല നേ​തൃ ക്യാ​മ്പി​ന് സ​മാ​പ​നം
Sunday, October 13, 2019 12:25 AM IST
മു​ക്കം: കൂ​മ്പാ​റ ഫാ​ത്തി​മ​ബി ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മു​ക്കം ഉ​പ​ജി​ല്ല സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ദ്വി​ദി​ന നേ​തൃ ക്യാ​മ്പ് സ​മാ​പി​ച്ചു. മു​ക്കം ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള നൂ​റ്റ​മ്പ​തോ​ളം സ്കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ് പ​ട്രോ​ൾ (ഗ്രൂ​പ്പ് ) ലീ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

വ്യ​ക്തി​ത്വ വി​കാ​സം, കാ​യി​ക​ക്ഷ​മ​ത, ഫ​സ്റ്റ് എ​യ്ഡ്, ഹൈ​ക്ക്, സ​ർ​ഗാ​ത്മ​ക​ത , സേ​വ​ന സ​ന്ന​ദ്ധ​ത തു​ട​ങ്ങി​യ വി​വി​ധ സെ​ഷ​നു​ക​ളി​ൽ വി.​ടി.​രാ​ജേ​ഷ്, ത്രേ​സ്യാ​മ്മ ജേ​ക്ക​ബ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ബ്ദു​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മീ​ഷ​ണ​ർ വി.​ഡി. സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ നി​യാ​സ് ചോ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​റ​സാ​ഖ്, കെ.​ജ​മാ​ൽ, ടി.​സി. പ്രി​ൻ​സ്, വി.​ടി. രാ​ജേ​ഷ്, ബീ​ന, ത്രേ​സ്യാ​മ്മ ജേ​ക്ക​ബ്, എം. ​ഷ​മീ​ൽ, ശാ​ക്കി​റ, പി.​എം. സു​ഹാ​ന, ന​ദീ​ർ, ടി.​കെ. ജു​മാ​ൻ, ബി​ജി​മോ​ൾ, ഷാ​നി​ബ പ്ര​സം​ഗി​ച്ചു.