കേ​ര​ളോ​ത്സ​വം 2019" ര​ച​ന മ​ത്സ​രം 19ന്
Sunday, October 13, 2019 12:24 AM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ത​ല കേ​ര​ളോ​ത്സ​വം 2019" ന്‍റെ ര​ച​ന വി​ഭാ​ഗം മ​ൽ​സ​ര​ങ്ങ​ൾ 19ന് ​ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​മ്പാ​ടി സേ​ക്രഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ളി​ൽ വച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. ഉ​പ​ന്ന്യാ​സ ര​ച​ന, ക​വി​ത ര​ച​ന, ക​ഥ ര​ച​ന, ചി​ത്ര ര​ച​ന, കാ​ർ​ട്ടൂ​ൺ, പ്ര​സം​ഗം(​മ​ല​യാ​ളം), ക്വി​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രം താ​മ​സ​ക്കാ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. 15 ന് ​മു​ൻ​പാ​യി സൗ​പ​ർ​ണ്ണി​ക ലൈ​ബ്ര​റി, സാ​ഗ​ർ ഇ​ല​ക്ട്രോ​ണി​ക്സ് തി​രു​വ​മ്പാ​ടി, മ​ല​ബാ​ർ മീ​ഡി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​പേ​ക്ഷ ഫോം ​ല​ഭ്യ​മാ​ണ്. 15 നും 40 ​വ​യ​സി​നും ഇ​ട​യി​ലു ള്ള​വ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്‌ :9847172444,9946632933