പാ​റ​ക്ക​ട​വ​ത്ത്താ​ഴെ പാ​ല​ം: എ​ൻ​ജി​നി​യ​ര്‍​ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Sunday, October 13, 2019 12:24 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ര്‍ മു​തു​വ​ണ്ണാ​ച്ച നി​വാ​സി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന പാ​റ​ക്ക​ട​വ​ത്ത്താ​ഴെ പാ​ലം യാ​ഥാ​ര്‍​ത്ഥ്യ​മാ​വു​ന്നു. ആ​റ് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് (പാ​ലം) വി​ഭാ​ഗം എ​ൻ​ജി​നി​യ​ര്‍​മാ​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. പാ​ല​ത്തി​നും അ​പ്രോ​ച്ച് റോ​ഡി​നും കു​റ്റി​യ​ടി​ച്ചു.

ക​ല്ലൂ​ര്‍ ക​ടി​യ​ങ്ങാ​ട് റോ​ഡി​ല്‍ പാ​റ​ക്ക​ട​വ​ത്ത് താ​ഴെ​യെ​യും മു​തു​വ​ണ്ണാ​ച്ച കോ​വു​മ്മ​ല്‍​താ​ഴ​യെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ചെ​റു​പു​ഴ​യി​ല്‍ പാ​ല​ം നി​ര്‍​മി​ക്കു​ന്ന​ത്. 2013 മു​ത​ല്‍ പാ​ല​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും അ​ന്ന് ആ​റ് കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ്രോ​ച്ച് റോ​ഡി​നാ​വ​ശ്യ​മാ​യ 3.11 സെ​ന്‍റ് സ്ഥ​ലം നാ​ട്ടു​കാ​ര്‍ സ്വ​കാ​ര്യ വ്യ​ക്തി​യി​ല്‍ നി​ന്ന് വി​ല​യ്ക്ക് വാ​ങ്ങു​ക​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പു​ഴ​യി​ല്‍ പാ​റ അ​ള​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ പീ​ന്നീ​ട് പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു​വി​ധ പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ല. ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് വ​ര്‍​ഷാ​വ​ര്‍​ഷം ക​വു​ങ്ങ് പാ​ലം നി​ര്‍​മ്മി​ക്കു​മെ​ങ്കി​ലും മ​ഴ​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​തോ​ടെ പാ​ലം ത​ക​രു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും ഉ​യ​രം പ​ഴ​യ എ​സ്റ്റി​മേ​റ്റി​ല്‍ നി​ന്നും 1.30 മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യാ​ണ് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യ​ത്. പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്നു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍, എ​ന്നി​വ​രാ​ണ് റോ​ഡും സ്ഥ​ല​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​കെ. ഇ​ബ്രാ​ഹിം, വി.​കെ. സു​മ​തി, സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സ​ജീ​ഷ് പു​ത്തൂ​ര്‍, സു​രേ​ഷ് മു​തു​വ​ണ്ണാ​ച്ച, എ​ന്‍.​കെ. കു​ഞ്ഞി​മൊ​യ്തീ​ന്‍, പി.​കെ. ച​ന്ദ്ര​ന്‍, ടി.​കെ. അ​ബ്ദു​ള്‍ സ​ലാം, ടി.​കെ. ഗ​ഫൂ​ര്‍, സി.​എം. ദേ​വി, പി.​എം. അ​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ എ​ന്‍.​വി. ഷി​നി, അ​സി​സ്റ്റ​ന്‍റ് എ​ൻജിനി​യ​ര്‍ ജി​തി​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.