സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു
Sunday, October 13, 2019 12:24 AM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ എ​ട്ട്, 11, 12, 13 തീ​യ്യ​തി​ക​ളി​ൽ കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​പ്പൊ​യി​ൽ യു​പി സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കും. സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​സി. മോ​ഹ​ന​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. സു​രേ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ശ​ശി മ​ഠ​പ​റ​മ്പ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​കെ. സ​ജി​ത, കെ.​ശ​ശീ​ന്ദ്ര​ൻ, പി.​സി. ര​വീ​ന്ദ്ര​ൻ, സ​ജീ​വ​ൻ ചീ​നോ​ന്‍റെ​വി​ട, ടി. ​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ( ചെ​യ​ർ​മാ​ൻ), പി.​കെ. സു​രേ​ഷ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) പി.​സി. മോ​ഹ​ന​ൻ (ഖ​ജാ​ൻ​ജി).