ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം
Sunday, October 13, 2019 12:24 AM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വാ​ളൂ​ർ ക​ക്കാ​ടു​മ്മ​ൽ ര​വീ​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ വൈ​ദ്യു​തി സം​വി​ധാ​നം ന​ശി​ച്ചു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ര​വീ​ന്ദ്ര​നും കു​ടും​ബ​വും അ​ത്ഭു​ത​ക​ര​മാ​യി​ട്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പൊ​ടു​ന്ന​നെ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ വൈ​ദ്യു​തി മീ​റ്റ​റും വ​യ​റിം​ഗും പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു.

ഇ​ല​ക്‌ട്രോണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ബ​ൾ​ബു​ക​ളും ഫാ​നു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലി​ൽ ര​വീ​ന്ദ്ര​ന്‍റെ വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. അ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ​ന്ദ​ർ​ശി​ച്ച് ന​ഷ്ട​ം ക​ണ​ക്കാ​ക്കി​യെ​ങ്കി​ലും സാന്പത്തിക സഹായം ലഭിച്ചില്ല. ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും അ​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.