കാ​വി​ലും​പാ​റ ഗ്രാമപഞ്ചായത്തിലെ പ്രൈ​മ​റി വി​ദ്യാ​ല​യങ്ങ​ൾ ഹൈ​ടെ​ക്
Wednesday, October 9, 2019 12:28 AM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്രൈ​മ​റി വി​ദ്യാ​ല​ങ്ങ​ളെയും ഹൈ​ടെ​ക് ആ​യി പ്ര​ഖ്യാ​പി​ച്ചു.​ പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് ക​രി​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന് കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി​ക്കൊ​ണ്ട് പ്രഖ്യാപനം നടത്തി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ​ ഭാ​ഗ​മാ​യാ​ണ് എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ളവ ​ഹൈ​ടെ​ക് ആ​ക്കിയത്.

മധ്യവയസ്കന് മർദനം:
മൂ​ന്നുപേ​ർ​ക്കെ​തി​രേ കേസ്

നാ​ദാ​പു​രം: നി​സ്കാരം ക​ഴി​ഞ്ഞ് മസ്ജിദിൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്കനെ ത​ട​ഞ്ഞ് മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ൽ ജ​ലീ​ൽ, ചോ​ത്ത​ന്‍റ​വി​ടെ സ​വാ​ദ് ,മ​ഞ്ഞാം പു​റ​ത്ത് യൂ​നി​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേസ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​യിരുന്നു സം​ഭ​വം.​ആ​വോ​ലം സ്വ​ദേ​ശി കു​നി​യ​മ്പ​ത്ത് ജ​മാ​ലി(53) നാ​ണ് മ​ർ​ദന​മേ​റ്റ​ത്.