ആ​ദ്യാ​ക്ഷ​രം നു​ക​ര്‍​ന്ന് ആ​യി​ര​ങ്ങ​ള്‍
Wednesday, October 9, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ഹ​രി​ശ്രീ കു​റി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ള്‍ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ക​ട​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും എഴുത്തിനിരുത്തൽ നടന്നു. കൊ​ള​ത്തൂ​ര്‍ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി വി​ദ്യാ​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ഴി​ക്കോ​ട് ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​പ​സ്യ സം​സ്‌​കൃ​തി ഭ​വ​നി​ല്‍ സ​ര​സ്വ​തി​പൂ​ജ​യും ആ​ദ​ര​ണ​സ​ദ​സും ക​വി സ​മ്മേ​ള​ന​വും ന​ട​ന്നു.

കോ​ഴി​ക്കോ​ട് ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ മേ​ല്‍​ശാ​ന്തി കെ.​വി. ഷി​ബു വിന്‍റെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ വി​ദ്യാ​രം​ഭം ന​ട​ത്തി. സ​മൂ​ഹ​വി​ദ്യാ​രം​ഭം, വാ​ഹ​ന പൂ​ജ, ഭ​ജ​ന എ​ന്നി​വ​യും ന​ട​ന്നു. വ​ള​യ​നാ​ട് വ​ട്ടോ​ളി ക്ഷേ​ത്ര​ത്തി​ല്‍ വ​ട്ടോ​ളി ഇ​ല്ല​ത്ത് കു​ഞ്ഞി​ശ​ങ്ക​ര​ന്‍ മൂ​സ​തി​ന്‍റെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​
ലായിരുന്നു വിദ്യാരംഭം. ക​ലാ​പ​രി​പാ​ടി​ക​ളും അ​ന്ന​ദാ​ന​വും ന​ട​ന്നു. കോ​ഴി​ക്കോ​ട് അ​ഴ​കൊ​ടി ദേ​വീ​ക്ഷേ​ത്ര​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. എ​സ്എ​ന്‍​ഡി​പി യോ​ഗം കോ​ഴി​ക്കോ​ട് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​സ്റ്റ്ഹി​ല്‍ അ​ത്താ​ണി​ക്ക​ല്‍ ഗു​രു​വ​രാ​ശ്ര​മ​ത്തി​ല്‍ ന​ട​ത്തി​യ വി​ദ്യാ​രം​ഭ​ത്തി​ന് ചേ​ര്‍​ത്ത​ല ശ്രീ​നാ​രാ​യ​ണ ത​പോ​വ​നം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വ​സ്വ​രൂ​പാ​ന​ന്ദ നേതൃത്വം നൽകി.

മു​ത​ല​ക്കു​ളം ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, എ​ര​ഞ്ഞി​പ്പാ​ലം താ​യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, മൂ​ന്നാ​ലി​ങ്ങ​ല്‍ ശ്രീ ​തി​രു​വാ​ണി ഭ​ഗ​വ​തി ക്ഷേ​ത്രം, പാ​ലാ​ട്ട് ശ്രീ​ഭ​ഗ​വ​തി​ക്ഷേ​ത്രം, ത​ളി ശ്രീ ​രേ​ണു​കാ മാ​രി​യ​മ്മ​ന്‍​കോ​വി​ല്‍ , പാ​ള​യം ശ്രീ ​ക​ന്യ​കാ പ​ര​മേ​ശ്വ​രി ക്ഷേ​ത്രം, ത​ളി ബ്രാ​ഹ്മ​ണ​സ​മൂ​ഹം, ശ്രീ ​മ​ഹാ​ഗ​ണ​പ​തി ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം, കാ​ര​പ്പ​റ​മ്പ് നെ​ല്ലി​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം, മ​ലാ​പ്പ​റ​മ്പ് ശ്രീ ​രാ​മാ​ന​ന്ദാ​ശ്ര​മം, മാ​ളി​ക​ക്ക​ണ്ടി​പ​റ​മ്പ് ശ്രീ ​കാ​ഞ്ചി കാ​മാ​ക്ഷി അ​മ്മ​ന്‍ ക്ഷേ​ത്രം, ചെ​റൂ​ട്ടി​റോ​ഡ് ശ്രീ ​ദ​ദ്ര​കാ​ളി ക്ഷേ​ത്രം, ഗാ​ന്ധി റോ​ഡ് ശ്രീ ​ദു​ര്‍​ഗ്ഗാ ദേ​വി ക്ഷേ​ത്രം, തേ​ര്‍​വീ​ട് റോ​ഡ് തേ​ര്‍​വീ​ട് ദേ​വീ ക്ഷേ​ത്രം, ഈ​സ്റ്റ്ഹി​ല്‍ ശ്രീ​പി​ഷാ​രി​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, വേ​ങ്ങേ​രി ശ്രീ​സ​ക​ലേ​ശ്വ​രി ക്ഷേ​ത്രം, ക​ടു​ങ്ങോ​ഞ്ചി​റ ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളും വി​ദ്യാ​രം​ഭ​വും ന​ട​ന്നു.

തി​രു​വ​മ്പാ​ടി: ഇ​ല​ഞ്ഞി​ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ വി​ദ്യാ​ര​ംഭ​വും വാ​ഹ​ന​പൂ​ജ​യും ന​ട​ന്നു. 200 കു​ട്ടി​ക​ള്‍ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ശി​വ​ഗി​രി മ​ഠം സ​ന്യാ​സി​ശ്രേ​ഷ്ഠ​ന്‍ ശ്രീ​മ​ദ്ദ് ജ്ഞാ​ന തീ​ര്‍​ത്ഥ നേതൃത്വം നൽകി.

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ശ്രീ ​പി​ഷാ​രി​കാ​വി​ല്‍ മേ​ല്‍​ശാ​ന്തി എ​ന്‍ . നാ​രാ​യ​ണ​ന്‍ മൂ​സത്, സ​ന്തോ​ഷ് മൂ​സത്, കു​ഞ്ഞി​ശ​ങ്ക​ര​ന്‍ മൂ​സത് , ര​മേ​ശ് കാ​വി​ല്‍, പ്ര​ഫ. വി​ജ​യ​രാ​ഘ​വ​ന്‍ , ഡോ.​പി.​കെ. ഷാ​ജി, ഡോ. ​രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ എ​ഴു​ത്തി​നി​രു​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

പേ​രാ​മ്പ്ര : എ​ള​മാ​ര​ന്‍ കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ​ക​ള്‍​ക്ക് മേ​ല്‍​ശാ​ന്തി പാ​റ ഇ​ല്ല​ത്ത് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര പാ​ല​യാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തിലും എഴുത്തിനിരുത്ത് നടന്നു. കൂ​ത്താ​ളി ക​മ്മോ​ത്ത് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ത്രി​ല്‍ ഡോ. ​പി.​ജി. ന​മ്പു​തി​രി​യും പ​യ്യ​ന്നൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പു​തി​രി​യും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി കെ.​ഇ. കേ​ശ​വ​ന്‍ ന​മ്പു​തി​രി പൂ​ജ​ക​ള്‍​ക്ക് കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ക​ന്നാ​ട്ടി കൂ​വ്വ​പ്പ​ള്ളി ശി​വ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ഡോ. ​കെ.​പി. ബാ​ല​ന്‍ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. മേ​ല്‍​ശാ​ന്തി വി​ഷ്ണു ന​മ്പു​തി​രി പൂ​ജ​ക​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ചെ​റു​വ​ണ്ണൂ​ര്‍ തെ​ങ്ങു​ള്ള​മ​ല​യി​ല്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ ക്ഷേ​ത്ത്രി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു.​വാ​ല്യ​ക്കോ​ട് തൃ​ക്കൈ​ക്കു​ന്ന​ത്ത് മൊ​യി​ലോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്ര​ന്ഥം വയ്​പ്പ്, ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക്, നാ​മ​ജ​പം, അ​ഖ​ണ്ഡ​നാ​മ​ജ​പം, വാ​ഹ​ന​പൂ​ജ, വി​ദ്യാ​രം​ഭം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ന്നു. വാ​ളൂ​ര്‍ മ​രു​തേ​രി പു​ളീ​ക്ക​ണ്ടി മ​ട​പ്പു​ര മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു. ഗ്ര​ന്ഥം വയ്പ്പ്, വാ​ഹ​ന​പൂ​ജ, വി​ദ്യാ​രം​ഭം എ​ന്നി​വ ന​ട​ന്നു

ചെ​റു​വ​ണ്ണൂ​ര്‍ : മു​യി​പ്പോ​ത്ത് കാ​മ്പ്ര​ത്ത് ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ഗ്ര​ന്ഥം വയ്പ്പ്, അ​ഖ​ണ്ഡ​നാ​മ​ജ​പം, സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യു​ടെ പ്ര​ഭാ​ഷ​ണം, വി​ദ്യാരം​ഭം എ​ന്നി​വ ന​ട​ന്നു .

പെ​രു​വ​ണ്ണാ​മൂ​ഴി: മു​തു​കാ​ട് അ​ഗ​സ്ത്യ​മ​ല ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പ​ത്മ​നാ​ഭ​ന്‍.​പി.​ക​ടി​യ​ങ്ങാ​ട് കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു. വാ​ല്യ​ക്കോ​ട് തൃ​ക്കൈ​ക്കു​ന്ന​ത്ത് മൊ​യി​ലോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ഗ്ര​ന്ഥംവയ്​പ്പ്, ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക്, നാ​മ​ജ​പം, അ​ഖ​ണ്ഡ​നാ​മ​ജ​പം, വാ​ഹ​ന​പൂ​ജ, വി​ദ്യാ​രം​ഭം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ന്നു.

താ​മ​രശേ​രി: രാ​രോ​ത്ത് മാ​ട്ടു​വാ​യ് ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ക​മ്മി​റ്റി​യും ജി-​ടെ​ക് കം​പ്യൂ​ട്ട​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ താ​മ​ര​ശേ​രി സെ​ന്‍റ​റും ചേ​ർ​ന്ന് കം​പ്യൂ​ട്ട​റി​ൽ വി​ദ്യാ​രം​ഭം കു​റി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള എ​ഴു​ത്തി​നി​രു​ത്ത​ലി​നു ശേ​ഷ​മാ​ണ് കു​രു​ന്നു​ക​ൾ കം​പ്യൂ​ട്ട​റി​ൽ വി​ദ്യാ​രം​ഭം കു​റി​ച്ച​ത്.

ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ര്‍, ജി-​ടെ​ക് മാ​നേ​ജ​ര്‍ കെ.​ബി.​വി​നീ​ഷ് , അ​ധ്യാ​പ​ക​രാ​യ ഷി​ല്‍​ജ, ജി​ഷ്ണു, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി.