മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, September 23, 2019 10:07 PM IST
കോ​ഴി​ക്കോ​ട്: ചി​ന്താ​വ​ള​പ്പി​ന് സ​മീ​പം ഇ​ട​റോ​ഡി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ഗ​ര​ത്തി​ല്‍ പെ​യി​ന്‍റിം​ഗ് ജോ​ലി​യും ആ​ക്രി​സാ​ധ​ന വി​ല്പ​ന​യും ന​ട​ത്തി​യി​രു​ന്ന രാ​ജ​ന്‍ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ലാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് സ​മീ​പ​ത്ത് നി​ന്നും ഈ​സ്റ്റ് കോ​ട്ട​പ്പ​റ​മ്പി​ലേ​ക്കു​ള്ള ക്രോ​സ് റോ​ഡി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

സ​മീ​പ​ത്ത് നി​ന്ന് രാ​ജ​ന്‍ യാ​ത്ര ചെ​യ്ത സൈ​ക്കി​ളും മ​ദ്യ​ക്കു​പ്പി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും മൃ​ത​ദേ​ഹ​ത്തി​ലും പ​രി​സ​ര​ത്തും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​സ്റ്റ്‌​മോ​ര്‍​ട്ട് റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷ​മെ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്നും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​യാ​ളാ​ണ് രാ​ജ​ൻ. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.