ധ​ന​ശേ​ഖ​ര​ണം: ഫു​ട്ബോ​ൾ മേ​ള ന​ട​ത്തി
Monday, September 23, 2019 12:08 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം ക്ല​ബ്ബ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബാ​ൾ മേ​ള ന​ട​ത്തി. ചി​റ​യ്ക്ക​ൽ ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മേ​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി.​ഷെ​ബീ​റ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
32 ടീ​മു​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 26നാ​ണ് ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക. നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി​ക്ക് സ്വ​ന്തം കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നാ​ടി​ന്‍റെ ഉ​ൽ​സ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.​
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബാ​ൾ മേ​ള ന​ട​ത്തി​യ​ത്.​ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് എ​ന്നും മാ​ത്യ​ക​യാ​യ സേ​വ​നം ന​ട​ത്തു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ ഒ​രു​മ പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ മേ​ള.​വെ​റും ഒ​രു മ​ൽ​സ​ര​ത്തി​ന​പ്പു​റം വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​പ്രി​യ നാ​ട്ടു​കാ​ർ​ക്ക് കൈ​താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​വും മേ​ള​യ്ക്കു​ണ്ടാ​യി​രു​ന്നു. ഒ​പ്പം മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള ക്ല​ബ്ബു​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും ക്ല​ബ്ബ് അ​സോ​സി​യേ​ഷ​ന് സാ​ധി​ച്ചു.32 ടീ​മു​ക​ളാ​ണ് ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ന്ന ടു​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പ്ര​ഭാ​ക​ര​ൻ, കെ.​പി.​ഇ​സ്മാ​യി​ൽ, ഇ.​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കാ​ദ​ർ ത​രി​ശ്, എം.​പി.​എ.​ല​ത്തീ​ഫ്, അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ, ജാ​ഫ​ർ പു​ൽ​വെ​ട്ട, നി​സാ​ർ അ​ക്ഷ​യ, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.